
കഴിഞ്ഞ അധ്യായത്തിൽ നിരീശ്വരവാദത്തിന് പ്രത്യക്ഷത്തിൽ ഉള്ള വാദങ്ങളെ പറ്റിയുള്ള ഒരു ആമുഖം ആണ് ഞാൻ നൽകിയത് .
ഒരു നിരീശ്വരവാദിക്ക് മുന്നിൽ തുറന്ന് വരുന്ന മറ്റൊരു വഴി ആണ് comparative arguments (താരതമ്യവാദങ്ങൾ ). ഇവിടെ ഒരു നിരീശ്വരവാദി ദൈവവിശ്വാസത്തെ വെച്ച് നോക്കുമ്പോൾ theoretical superiority(സൈദ്ധാന്തിക മേധാവിത്വം) മറ്റു ലോക വീക്ഷണങ്ങൾക്ക് ഉണ്ടെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു . ഇവിടെ നമ്മൾ ചെയ്യാൻ പോകുന്നത് naturalism (പ്രകൃതിവാദം ) എന്ന ലോകവീക്ഷണം ദൈവവിശ്വാസം എന്ന വീക്ഷണത്തേക്കാൾ superior ആണെന്ന് വാദിക്കാൻ ആണ്.
സൈദ്ധാന്തിക മേധാവിത്വം
ഒരു ലോക വീക്ഷണത്തിന് മറ്റൊന്നിന് മേൽ മേധാവിത്വമുണ്ടെന്ന് എങ്ങനെ ആണ് നമ്മൾ കണ്ടെത്തുക ?
പൊതുവിൽ അംഗീകരിച്ച ചില മാനദണ്ഡങ്ങൾ താഴെ കൊടുക്കുന്നു
- സങ്കീർണ്ണത കുറഞ്ഞ ലോക വീക്ഷണമായിരിക്കണം (simple theory )
- നിലവിൽ ഉള്ള ഡാറ്റയുമായി ഏറ്റവും അനുയോജ്യമായി പൊരുത്തപ്പെട്ടു പോകുന്നതായിരിക്കണം (best fit with current data )
- വിശാലമായ വിശദീകരണ ശക്തി ഉണ്ടായിരിക്കണം (maximum explanatory power ).
സങ്കീർണ്ണത എങ്ങനെ അളക്കും എന്ന ചോദ്യത്തിന് നമുക്ക് എടുക്കാൻ കഴിയുന്ന പല വഴികളിൽ ഒന്ന് എന്നത്
- അടിസ്ഥാനപരമായി എത്ര പ്രത്യയശാസ്ത്ര പ്രതിബദ്ധതകൾ(ideological commitments) എടുക്കുന്നു .
- അടിസ്ഥാനപരമായി എത്ര ക്ലെയിമുകൾ എടുക്കുന്നു
- അടിസ്ഥാനപരമായി എത്ര പ്രമാണങ്ങൾ (axioms ) എടുക്കുന്നു
ഈ ഒരു തത്വത്തിന്റെ അടിസ്ഥാനത്തിൽ ദൈവവിശ്വാസവും പ്രകൃതിവാദവും തമ്മിൽ താരതമ്യം ചെയ്തു നോക്കാം
Theism vs Naturalism
1. വിശദീകരിക്കാൻ ഉള്ള ശക്തി
സാർവത്രികമായ ഒരു കാര്യകാരണ ക്രമം (causal order ) ഇവിടെ ഉണ്ട് എന്ന തെളിവിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം .
ഈ കാര്യകാരണ ക്രമത്തിന്റെ രൂപത്തെക്കുറിച്ചു നമ്മൾ പല സിദ്ധാന്തങ്ങൾ ഉണ്ടാക്കുമ്പോൾ നമുക്ക് ഉള്ള ഓപ്‌ഷനുകൾ ഇവയാണ്
- അനന്തമായ അവസ്ഥകൾ ( infinite regress )
- അനിവാര്യമായ പ്രാരംഭ അവസ്ഥ (necessary initial state )
- അനിവാര്യമായ ആദ്യ നിലനില്പുകളോട് കൂടി ഉള്ള അനിവാര്യമല്ലാത്ത പ്രാരംഭ അവസ്ഥ( contingent initial state with some necessary existents )
- അനിവാര്യമല്ലാത്ത ആദ്യ നിലനില്പുകളോട് കൂടി ഉള്ള അനിവാര്യമല്ലാത്ത പ്രാരംഭ അവസ്ഥ( contingent initial state with only contingent existents )
പ്രകൃതിവാദം പറയുന്നത് ഇവിടെ ഭൗതികമായ ആയ കാര്യകാരണ ക്രമം മാത്രമേ ഉള്ളു എന്നാണ് …
എന്നാൽ ദൈവവാദം പറയുന്നത് ഇവിടെ ഭൗതികമായ കാര്യകാരണ ക്രമത്തിന് പുറമെ അഭൗതികമായ കാര്യകാരണ ക്രമം (Supernatural causal order) കൂടി ഉണ്ട് എന്നാണ് .. മാത്രമല്ല അഭൗതികമായ കാര്യകാരണ ക്രമങ്ങൾ ഭൗതിക ക്രമങ്ങളുമായി ഇടപെടുന്നുണ്ട് എന്നും ദൈവ വാദം പറയുന്നു .( God causes universe)
സങ്കീർണ്ണത എന്ന മാനദണ്ഡം നോക്കുമ്പോൾ തന്നെ നമുക്ക് കാണാൻ സാധിക്കുന്നത് പ്രകൃതിവാദത്തിന് ഇവിടെ മേൽകൈ ഉണ്ടെന്നാണ് . പ്രകൃതിവാദം കുറച്ച് തരം അസ്തിത്വങ്ങളും , കുറച്ച് തരം കാരണങ്ങളും മാത്രം മുന്നോട്ടുവയ്ക്കുന്നു.
ആത്യന്തികമായ ചോദ്യങ്ങൾ ( Why is there something rather than nothing? Why is there a causal order? Why is there a natural causal order?) എടുക്കുമ്പോൾ പ്രകൃതി വാദത്തിന് അവിടെ ഉത്തരം ഉണ്ട് എന്ന് നമുക്ക് കാണാൻ കഴിയും .
താഴെ പറയുന്ന ഏത് ഉത്തരം എടുത്താലും
- ഒന്നുകിൽ ഇത് ഇങ്ങനെ എപ്പോഴും ഉണ്ടായിരുന്നു ( Infinite regress )
- അല്ലെങ്കിൽ ഇത് ഇങ്ങനെ ഒരു അവസ്ഥയിൽ നിന്ന് തുടങ്ങുക എന്നത് അനിവാര്യമായിരുന്നു ( necessary initial state )
- അല്ലെങ്കിൽ ഇത് ഏതെങ്കിലും ഒരു അവസ്ഥയിൽ നിന്ന് തുടങ്ങേണ്ടതായിരുന്നു (contingent initial state with necessary existents )
- അതും അല്ലെങ്കിൽ എല്ലാം ആകസ്മികമായി തുടങ്ങുന്നു (contingent initial state with contingent existents )
പ്രകൃതിവാദം ആ ഉത്തരത്തെ ഈശ്വരവിശ്വാസത്തിന്റെ അത്ര തന്നെ ഉൾകൊള്ളുന്നു . അതിനാൽ, ആത്യന്തിക വിശദീകരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ മാത്രമാണ് നമ്മൾ പരിഗണിക്കുന്നതെങ്കിൽ, പ്രകൃതിവാദം ഈശ്വരവിശ്വാസത്തിന് മുകളിൽ സൈദ്ധാന്തിക മേധാവിത്വം സ്ഥാപിക്കുന്നുണ്ട് .
2. വ്യവസ്ഥാപിതമായി ക്രമീകരിച്ച പ്രപഞ്ചരം( Ordered Universe)
നമ്മൾ ജീവിക്കുന്ന പ്രപഞ്ചം ജീവനുണ്ടാകാൻ വേണ്ടി ക്രമീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് ഒരു വാദം നിലനിൽക്കുന്നുണ്ട് (Fine tuned argument ) . പ്രപഞ്ചം ഫൈൻ ട്യൂൺഡ് ആണോ എന്നത് തീർപ്പ് ആകാത്ത ഒരു വിഷയം ആണെങ്കിലും പ്രപഞ്ചം ശെരിക്കും ഫൈൻ ട്യൂൺഡ് ആണെന്ന് അനുമാനിച്ചാൽ തന്നെ , ദൈവ വാദത്തിന് പ്രകൃതിവാദത്തിന് മുകളിൽ മേൽക്കോയ്മ കിട്ടുന്നില്ല .
ഒന്നുകൾ ഈ കാര്യകാരണക്രമത്തിൽ പ്രപഞ്ചത്തിൽ ജീവനുണ്ടാകാൻ വേണ്ടി ഉള്ള ക്രമീകരണം കാര്യകാരണ ക്രമത്തിലെ എല്ലാ അവസ്ഥയിലും ഉണ്ട് അല്ലെങ്കിൽ ഇടയ്ക്ക് ഉള്ള ഏതോ ഒരു അവസ്ഥയിൽ നിന്ന് ആണ് ഈ ജീവൻ ഉണ്ടാകാൻ വേണ്ടി ഉള്ള ക്രമീകരണം ഉടലെടുത്തത് .
കാര്യകാരണ ക്രമത്തിലെ എല്ലാ അവസ്ഥയിലും പ്രപഞ്ചം ജീവൻ ഉണ്ടാകാൻ വേണ്ടി ഉള്ള ക്രമീകരണം ഉണ്ടായിരുന്നു എന്നതാണ് വാസ്തവമെങ്കിൽ മേല്പറഞ്ഞ പോലെ 4 ഉത്തരങ്ങൾ പ്രകൃതിവാദിക്ക് മുന്നോട്ട് വെക്കാൻ പറ്റും .
- എന്നും ഇത് ഫൈൻ ട്യുൺഡ് ആയിരുന്നു ( infinite regress )
- ഫൈൻ ട്യൂണിങ് ഉള്ള ആദ്യ അവസ്ഥ ഉണ്ടാവുക എന്നത് അനിവാര്യതയാണ് ( necessary initial state )
- ഫൈൻ ട്യൂണിങ് ഉള്ള ഏതെങ്കിലും ഔർ അവസ്ഥ ഉണ്ടാവുക എന്നത് അനിവാര്യത ആണ് ( contingent initial state with essential fine tuning )
- പ്രത്യേകിച്ച് കാരണങ്ങൾ ഇല്ല ( contingent initial state with inessential fine tuning )
എന്നാൽ മറിച്ചു ഇടയ്ക്ക് ഉള്ള ഒരു അവസ്ഥയിൽ വെച്ച് ജീവൻ ഉണ്ടാവാൻ ഉള്ള ഫൈൻ ട്യൂണിങ് എത്തിപ്പെട്ടതാണ് എന്നതാണ് വാസ്തവം എങ്കിൽ പ്രകൃതിവാദത്തിന് മുകളിൽ ദൈവവാദത്തിന് ഒരു മേൽക്കോയ്മയുമില്ല . ഈ ഫൈൻ ട്യൂണിങ് എന്നത് ഒരു ആകസ്മിക സവിശേഷത മാത്രമാണ് എന്ന് ഒരു പ്രകൃതിവാദിക്ക് പറയാം .
അപ്പോൾ പ്രപഞ്ചത്തിന് ഒരു ക്രമീകരണം ഉണ്ടെന്ന് അനുമാനിച്ചാൽ പോലും ഈ ക്രമീകരണത്തിന്റെ വിശദീകരിക്കുന്നതിൽ പ്രകൃതിവാദം മേൽക്കോയ്മ നേടുന്നുണ്ട്.
3. അനിവാര്യമായ അറിവുകളും ഏതെങ്കിലും അനുഭവത്തിൽ നിന്ന് സ്വതന്ത്രമായി നേടിയ അറിവുകളും ( Necessary and A Priori Knowledge)
നമ്മൾ ഗണിതപരമായ സത്യങ്ങൾ , laws of logic , Modalilty (വസ്തുക്കൾ നിലനിൽക്കുന്ന, അല്ലെങ്കിൽ അനുഭവിക്കപ്പെടുന്ന അല്ലെങ്കിൽ അത് ഗുണങ്ങൾ രീതികൾ) , Metaphysics ഇങ്ങനെ ഉള്ള മേഖലകളിൽ അനിവാര്യമായ കുറെ വസ്തുതകളും അറിവുകളും ഉണ്ടെന്നു അംഗീകരിക്കാറുണ്ട് . ഈ വസ്തുതകൾ എന്ത് കൊണ്ട് നില നിൽക്കുന്നു എന്നൊരു ചോദ്യത്തിന് പ്രകൃതി വാദിക്ക് ഇവ സത്യം ആണെങ്കിൽ ഇവ കാര്യകാര ക്രമത്തിന്റെ എല്ലാ അവസ്ഥകളിലും ഇത് അനിവാര്യമായി നിൽക്കേണ്ട വസ്തുതകൾ ആണെന്നും അവ നമ്മൾ നിൽക്കുന്ന യാഥാർഥ്യത്തിന്റെ അടിസ്ഥാന സത്യങ്ങൾ ആണെന്നും വിശദീകരിക്കാൻ പറ്റും .
അങ്ങനെ അവിടെയും ഒരു വിശദീകരണ ശക്തി പ്രകൃതിവാദത്തിന് ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റുന്നു
ഇവ അനിവാര്യ അറിവുകൾ അല്ല എന്നാണെങ്കിലും സൈദ്ധാന്തിക മേധാവിത്വം അപ്പോഴും പ്രകൃതി വാദത്തിന് ആണ് എന്ന് നമുക്ക് കാണാൻ കഴിയും .
4. വസ്തുനിഷ്ഠമായ ധാർമികത
കാര്യകാരണ ക്രമത്തിൽ വസ്തു നിഷ്ഠമായ ധാർമികത പ്രവർത്തിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ ഒരു പ്രകൃതിവാദിക്ക് ഈ പ്രവർത്തനം അനിവാര്യമാണ് ( necessary ) എന്ന ഒരു വിശദീകരണമേ എടുക്കാൻ കഴിയുള്ളു … കാരണം പൂർണമായും ഭൗതികമായി പ്രവർത്തിക്കുന്ന agents ഉം വസ്തു നിഷ്ഠമായ ധാർമികതയും തമ്മിൽ അനിവാര്യമായ ഒരു ബന്ധം ഉണ്ടെന്നു മാത്രമേ ഒരു പ്രകൃതിവാദിക്ക് വാദിക്കാൻ കഴിയൂ …
ദൈവ വാദിക്കും ഇത് മേൽക്കോയ്മ നൽകുന്നില്ല , ദൈവ വാദിക്കും അഭൗതികമായ ഏജന്റുകളുടെ പ്രവർത്തികളും വസ്തു നിഷ്ഠമായ ധാർമികതയും തമ്മിൽ ഒരു ബന്ധം ഉണ്ടെന്ന് വാദിച്ചെ മതിയാകു .
വസ്തു നിഷ്ടംമായ ധാർമികത ഉണ്ടെന്ന് ഒരു അനുമാനം എടുത്താലും കാര്യകാരണ ക്രമത്തിൽ പ്രവർത്തിക്കുന്ന ഏജന്റുകൾക്ക് ഇതുമായി അനിവാര്യമായ ബന്ധമുണ്ടെന്ന് വാദിക്കാനെ രണ്ടു കൂട്ടർക്കും ഇവിടെ കഴിയുള്ളു …
വസ്തു നിഷ്ഠമായ ധാർമികത ഉണ്ടെങ്കിൽ ഇവിടെ പ്രകൃതിവാദി ഒരു ഏകീകൃത വിശദീകരണമാണ് തരുന്നത് എല്ലാ ഭൗതിക ഏജന്റുകളിലും ഈ വസ്തു നിഷ്‌ഠമായ ധാർമികതക്ക് അനുസരിച്ചു ആണ് പ്രവർത്തിക്കുന്നത് എന്ന്
5. ബോധം
മനുഷ്യർക്ക് ബോധപൂർവ്വമായ മാനസിക ജീവിതമുണ്ട്
പ്രകൃതിവാദം ഉറച്ചു നില്കുനന്നത് മനുഷ്യന്റെ മാനസിക അവസ്ഥകൾക്കും മനുഷ്യന്റെ ന്യൂറൽ അവസ്ഥകളും തമ്മിൽ ബന്ധമുണ്ടെന്ന വാദത്തിലാണ്
അത് രണ്ടും ഒന്നായിരിക്കാം ( identity )
അത് ഒരു അനിവാര്യത ആയിരിക്കാം (necessity )
അത് അനിവാര്യത അല്ലാത്ത ഒരു അനന്തരഫലമാകാം (emergence )
ഇവിടെ ദൈവ വാദം ഉറച്ചു നിൽക്കുന്നത് മാനസിക അവസ്ഥയ്ക്ക് അഭൗതിക അവസ്ഥകളുമായി ബന്ധമുണ്ടെന്ന വാദത്തിലാണ്
അവിടെയും അവർക്കുള്ള വഴികൾ മേല്പറഞ്ഞത് പോലെ
identity ,necessity അല്ലെങ്കിൽ emergence മാത്രമാണ് .
ഇവിടെയും നമ്മൾക്ക് കാണാൻ കഴിയുന്നത് മാനസിക അവസ്ഥ വിശദീകരിക്കുന്നതിലും ദൈവ വാദത്തിന് പ്രത്യേകിച്ച് മേൽക്കോയ്മ ഇല്ല .
Conclusion
നിശ്ചയമായും , നിരീശ്വരവാദത്തിനായുള്ള ഒരു താരതമ്യ വാദത്തിന് ഇവിടെ നിരത്തിയ രേഖാചിത്രം അപൂർണ്ണമാണ്. എല്ലാ വാദങ്ങളും വിശദീകരിക്കാൻ നമ്മൾ അടുത്ത കുറെ സീരീസുകളിൽ ശ്രമിക്കുന്നതാണ്.
എന്നിരുന്നാലും പ്രധാനമായും ഈ ഒരു രേഖാചിത്രം വായനക്കാരുടെ മുന്നിലെത്തിക്കുക എന്നതായിരുന്നു ഈ ഒരു അധ്യായത്തിന്റെ ലക്‌ഷ്യം . സൈദ്ധാന്തിക മേധാവിത്വത്തിനെ താരതമ്യം ചെയ്തു കൊണ്ടുള്ള ഈ വഴിയിൽ ഇപ്പോഴും പ്രകൃതിവാദം മാത്രമേ വിജയിക്കൂ എന്നാണ് എന്റെ കാഴ്ചപ്പാട് .
Leave a comment