തത്വശാസ്ത്രപരമായി സംവദിക്കൂ

1. ആമുഖം തത്ത്വചിന്ത ചെയ്യുന്നതിനുള്ള അവശ്യ ഘടകങ്ങളിലൊന്ന് ഫിലോസോഫിക്കൽ (philosophical) വിഷയത്തെക്കുറിച്ചുള്ള അറിയപ്പെടുന്ന വീക്ഷണങ്ങൾ പരിഗണിക്കുക എന്നതാണ്. തത്ത്വചിന്തയുടെ സുപ്രധാനമായ ഒരു കേന്ദ്ര ആശയമാണ് ആർഗുമെന്റ് (Argument). ആർഗുമെന്റ് (Argument) തത്വശാസ്ത്രപരമായി ചിന്തിക്കാനുള്ള ഒരു ഒരു മാര്‍ഗ്ഗം ആണ്. തത്വശാസ്ത്രപരമായി ചിന്തിക്കുന്നതിന് വാദങ്ങളുടെ വിശകലനവും വിലയിരുത്തലും ആവശ്യമാണ്. ഈ ബ്ലോഗ് വായിച്ചതിനു ശേഷം നിങ്ങൾക്ക് തത്ത്വചിന്തയുടെ രീതികളെ പറ്റി കുറച്ചെങ്കിലും ധാരണ ലഭിക്കും, എന്നാൽ ഞാൻ ഈ ബ്ലോഗുകളെ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളെ പ്രധാനപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നവരാക്കുക,…

1. ആമുഖം

തത്ത്വചിന്ത ചെയ്യുന്നതിനുള്ള അവശ്യ ഘടകങ്ങളിലൊന്ന് ഫിലോസോഫിക്കൽ (philosophical) വിഷയത്തെക്കുറിച്ചുള്ള അറിയപ്പെടുന്ന വീക്ഷണങ്ങൾ പരിഗണിക്കുക എന്നതാണ്. തത്ത്വചിന്തയുടെ സുപ്രധാനമായ ഒരു കേന്ദ്ര ആശയമാണ് ആർഗുമെന്റ് (Argument). ആർഗുമെന്റ് (Argument) തത്വശാസ്ത്രപരമായി ചിന്തിക്കാനുള്ള ഒരു ഒരു മാര്‍ഗ്ഗം ആണ്. തത്വശാസ്ത്രപരമായി ചിന്തിക്കുന്നതിന് വാദങ്ങളുടെ വിശകലനവും വിലയിരുത്തലും ആവശ്യമാണ്. ഈ ബ്ലോഗ് വായിച്ചതിനു ശേഷം നിങ്ങൾക്ക് തത്ത്വചിന്തയുടെ രീതികളെ പറ്റി കുറച്ചെങ്കിലും ധാരണ ലഭിക്കും, എന്നാൽ ഞാൻ ഈ ബ്ലോഗുകളെ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളെ പ്രധാനപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നവരാക്കുക, വ്യക്തമായും കൃത്യമായും ന്യായവാദം ചെയ്യുന്നവരാക്കുക, നിങ്ങളുടെ വിമർശനാത്മക ചിന്താ കഴിവുകൾ മൂർച്ച കൂട്ടുക (കഴിവുകൾ വികസിപ്പിക്കുക). എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ തത്ത്വചിന്തയെ ഒരു പ്രക്രിയയായും വിമർശനാത്മക മൂല്യനിർണ്ണയത്തിനുള്ള ഒരു ഉപകരണമായും മനസ്സിലാക്കാൻ തുടങ്ങിയാൽ എന്റെ ശ്രമം ഏറെക്കുറെ വിജയിച്ചു.

ഏതൊരു സംവാദത്തിലും ഏർപ്പെടുമ്പോൾ, നമ്മുടെ വാദം കൃത്യമായി സമർപ്പിക്കുന്നത് പോലെ തന്നെ പ്രധാനമാണ് എതിരാളികളുടെ (people with opposite view) വാദത്തെ അതെ ശക്തിയോടെയും കൃത്യതയോടെയും അവതരിപ്പിക്കുക എന്നത്. വാദത്തെ ഒരു ആർഗുമെന്റ് (argument) രൂപേണ അവതരിപ്പിക്കുമ്പോൾ, വാദം ശരിയാണോ അല്ലെങ്കിൽ അതിൽ ഇതിൽ വല്ല ന്യായ വൈകല്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ എളുപ്പമായിരിക്കും. ആർഗുമെന്റുകളെ പറ്റി എല്ലാ കാര്യങ്ങളും ഈയൊരു ഒരു ഒറ്റ ബ്ലോഗിൽ എഴുതാൻ സാധിക്കില്ല. അതിനാൽ ഈ വിഷയത്തിൽ തുടർന്നുള്ള ബ്ലോഗുകൾ ഞാൻ എഴുതുന്നതായിരിക്കും. ഈ ഒരു ബ്ലോഗ്ഗിൽ ഫിലോസഫിക്കൽ ആർഗുമൻസിൽ ഉപയോഗിക്കുന്ന വാക്കുകളെ നിർവചിക്കാം.

2. നിർവചനങ്ങൾ (definitions)

വ്യത്യസ്‌ത തരത്തിലുള്ള വാദങ്ങളെ കുറിച്ച് പഠിക്കുന്നതിന് മുമ്പ്, ചില പ്രധാന നിർവചനങ്ങൾ (definitions) നാം പരിചിതരാകേണ്ടതുണ്ട്.

2.1 Statement/Proposition

ഒരു പ്രസ്താവന എന്നാൽ ശരിയോ (True) തെറ്റോ (False) ആകാവുന്ന ഒരു വാക്യമാണ്.

ഉദാഹരണത്തിനു,
“ഇന്നലെ ഇവിടെ മഴ പെയ്തു”

ഇന്നലെ മഴ പെയ്തിട്ടുണ്ടോ എന്നതിനെ ആശ്രയിച്ച് മുകളിലുള്ള പ്രസ്താവന ശരിയോ തെറ്റോ ആയിരിക്കും. ഈ വാക്യത്തിന് ഒരു Truth Value ഉണ്ടെന്നു നമ്മൾ പറയുന്നു (either true or false), ഒരുപക്ഷേ അത് എന്താണെന്ന് പോലും നമുക്ക് അറിയാൻ കഴിയും. എന്നാൽ എല്ലാ വാക്യങ്ങളും പ്രസ്താവനകളല്ല, ഉദാഹരണത്തിന് – ചോദ്യങ്ങളും ആജ്ഞകളും പ്രസ്താവനകളല്ല.

എന്നിരുന്നാലും ചില non-statement വാക്യങ്ങൾ ചില വാചകങ്ങളെ പുനർക്രമീകരിച്ച് പ്രസ്താവനകളാക്കി മാറ്റാം.

2.2 Conditional statement

ഫിലോസഫിക്കൽ ആർഗുമൻസിൽ (Argument) വളരെ പ്രധാനമായ ഒന്നാണ് Conditional statement. ഒരു Conditional statementനു രണ്ട് ഭാഗങ്ങളുണ്ട്: the antecedent and the consequent. ഒരു Conditional statement പൊതുവെ “if, then” എന്ന രൂപത്തിലാണ് ഉണ്ടാകുക, If [the antecedent], then [the consequent].”

2.3 Argument

ഈ ഒരു ബ്ലോഗ് ആർഗുമെന്റ്സിനെ വിശദീകരിക്കാൻ ആണെങ്കിലും എന്താണത് എന്ന് കുറച്ചുകൂടെ വ്യക്തമാക്കേണ്ടിരിക്കുന്നു. ഒരു ആർഗുമെന്റ് എന്നാൽ ഒരു കൂട്ടം പ്രസ്താവനകളാണ്, ഈ പ്രസ്താവനകൾ ഒരു നിഗമനത്തിലേക്ക് നയിക്കുമ്പോൾ, ഇതിനെ ആണ് ഒരു ആർഗുമെന്റ് (argument) ആയി പരിഗണിക്കാറുള്ളത്. ഓരോ പ്രസ്താവനകളും നമുക്ക് എത്തേണ്ട നിഗമനത്തെ പിന്തുണക്കുന്നതും അതിലേക്ക് എത്തിച്ചേരാൻ അനിവാര്യമാക്കുകയും ചെയ്യുന്നു. ഒരു ആർഗുമെന്റ് ഉള്ള Conclusion അല്ലാത്ത പ്രസ്താവനകളെ നമ്മൾ പ്രിമെയ്‌സ് (Premise) എന്നാണ് പറയുക.

അടുത്ത ബ്ലോഗിൽ നമുക്ക് വാദങ്ങളെ പ്രതിനിധീകരിക്കുന്ന മറ്റൊരു രീതിയെക്കുറിച്ചും പല തരത്തിലുള്ള ആർഗുമെന്റ്സിനെ പറ്റിയും നോക്കാം. പക്ഷെ ഇപ്പോഴത്തേക്ക് ഈ ഒരു വിശദീകരണം കൊണ്ട് മുന്നോട്ടു പോകാം.

2.4 Validity

Premiseകൾ ശരിയാണെങ്കിൽ നിഗമനം തെറ്റാകാൻ സാധ്യതയില്ലാത്ത ഒന്നാണ് Valid ആയ വാദം (Argument).

ഈ സാഹചര്യത്തിൽ Premises ശരിയായിരിക്കണം എന്നില്ല, പക്ഷേ അവ ശരിയാണെങ്കിൽ, നിഗമനം (Conclusion) ഉറപ്പായും ശരിയായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, Premises ശെരിയാണെങ്കിൽ Conclusion തെറ്റാവാൻ കഴിയില്ല. അങ്ങനെ വരുമ്പോൾ ഇതൊരു Valid ആയ വാദമാണ്.

ഇനി valid ആർഗുമെന്റ് (Argument) നേർവിപരീതമാണ് Invalid ആർഗുമെന്റ്സ് (Arguments). Premises ശരിയാലും നിഗമനം തെറ്റാകാനുള്ള സാധ്യതയുള്ള ഒന്നാണ് ഇവ. ഉദാഹരണത്തിന് താഴെ പറഞ്ഞിരിക്കുന്ന ആർഗുമെന്റ് നോക്കൂ.

ഇനി എന്തുകൊണ്ടാണ് ഈ ആർഗുമെൻറ് തെറ്റാണ് അല്ലെങ്കിൽ invalid ആണ് എന്ന് പറയാൻ കാരണം. ഇതിലെ അല്ലാ Premiseകളും Trueവാണെങ്കിൽ കൂടെ ഇതിന്റെ Conclusion ശെരി ആവണം എന്നില്ല. ഒരുപക്ഷേ ഞാൻ കുടചൂടിയത് വെയിൽ കാരണമാകാം. മഴ പെയ്തതതുകൊണ്ടാണ് എന്ന Conclusionനിലേക്ക് ഒരിക്കലും എത്തുകയില്ല.

2.5 Soundness

എല്ലാ Premiseകളും സത്യമായിരിക്കുന്ന Valid ആയ ഒരു വാദമാണ് Sound Argument. ഞാൻ arguments വിശദീകരിക്കാൻ വേണ്ടി ഉപയോഗിച്ച ഉദാഹരണം ഒരു Sound Argument ആണ്.

ഇതൊരു Valid Argument ആയതുകൊണ്ടുതന്നെ ഇതിൻറെ 2 Premiseകളും True ആണെങ്കിൽ. ഇതിൻറെ Conclusion നിർബന്ധമായും ശരിയായിരിക്കും. ഇനി ഇതൊരു Sound Argument ആവണമെങ്കിൽ നമ്മൾ ആകെ ചെയ്യേണ്ടത് ഇതിൻറെ 2 Premises True ആണ് എന്ന് തെളിയിച്ചാൽ മതി. മുകളിൽ ഉള്ള വാദം നോക്കിയാൽ നമുക്ക് മനസ്സിലാകും അതിലെ 2 Premiseകളും ശരിയാണ്.

2.6 Strength

ഇനി ഒരു വാദം Invalid ആണ് എന്ന് കരുതി, അതിന് അപ്പാടെ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. Invalid ആയ Argumentസിൽ Strongഉം weakഉം ആയ വാദങ്ങളുമുണ്ട്. ഉദാഹരണത്തിന്,

ഈ വാദം 100% True ആയ ഒരു Conclusion നൽകിയില്ലെങ്കിലും, അത് ശരിയാവാനുള്ള സാധ്യത വളരെയധികമാണ്. ഇത്തരം വാദങ്ങൾക്ക് നമ്മൾ Strong ആയ Argument എന്നു പറയുന്നു. ഇനി 1st Premiseസിൽ പറഞ്ഞ 90% പകരം 10% ആയാൽ ഈ വാദം ഒരു Weak Argument ആയി മാറും

2.7 Cogency

ഒരു Cogent Argument എന്നാൽ എല്ലാ Premiseകളും True ആയ ഒരു Strong Argument ആണ്. താഴെയുള്ള ഉദാഹരണം നോക്കൂ.

ഇതിൻറെ എല്ലാ Premiseസും ശരിയാണെങ്കിൽ ഈ വാദം ശരിയാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഭൂമിയിലുള്ള എല്ലാ കാക്കകളും കറുത്തനിറം ആണ് എന്ന് നമുക്ക് അനുമാനിക്കാം. പക്ഷേ ഭാവിയിൽ നമ്മൾ ഒരു വെളുത്ത അല്ലെങ്കിൽ കറുത്തതല്ലാത്ത ഒരു കാക്കയെ കണ്ടാൽ, ഈ വാദത്തിന് 1st Premise തെറ്റായി മാറും. അപ്പോൾ ഇത് ഒരു Uncogent Argument ആകും.

3. ഉപസംഹാരം

ചുരുക്കിപ്പറഞ്ഞാൽ ഏതൊരു വാദവും Valid അല്ലെങ്കിൽ Invalid ആയിരിക്കും. അതിൽ Valid ആയ Arguments Sound അല്ലെങ്കിൽ Unsound ആയിരിക്കും. ഇനി Invalid ആയ Arguments അതിൻറെ സംഭവ്യത അനുസരിച്ച് Strong അല്ലെങ്കിൽ Weak ആകും. മാത്രമല്ല അതിൻറെ എല്ലാ Premisesകൾ True ആണെങ്കിൽ അത് Cogentഉം അല്ലെങ്കിൽ Uncogentഉം ആയിരിക്കും.