Do the gods love piety because it is pious, or is it pious because they love it?’
(Plato [380 BCE] 1948:11)

പ്ലേറ്റോ ഉന്നയിച്ച ഏറ്റവും പ്രശസ്തമായ ഈ ചോദ്യത്തിലൂടെ , ഒരു ദൈവത്തെ അടിസ്ഥാനപ്പെടുത്തി ധാർമ്മികതയേ സമീപിക്കുന്ന രീതിയോടുള്ള വിമർശനം പാശ്ചാത്യ തത്വശാസ്ത്ര പാരമ്പര്യത്തിൽ ആരംഭിക്കുന്നു.
സോക്രട്ടീസിന്റെ ചോദ്യം ഒന്ന് പരിഷ്കരിച്ചാൽ
നിർബന്ധമായും നമ്മൾ ചെയ്യേണ്ട ധാർമ്മിക പ്രവൃത്തികൾ ( morally obligatory) നിർബന്ധമാവുന്നതിന് കാരണം ദൈവം കൽപ്പിക്കുന്നത് കൊണ്ടാണോ അതോ അവ നിർബന്ധമായും നമ്മൾ ചെയ്യേണ്ട പ്രവൃത്തികൾ ആയത് കൊണ്ടാണോ ദൈവം കൽപ്പിക്കുന്നത്
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവർ പൊതുവിൽ പറഞ്ഞു വരുന്ന ഒരു വാദമാണ് ആത്യന്തികമായ ശെരി തെറ്റുകൾ ഉണ്ടെന്നു പറയാൻ ഒരു ദൈവം വേണം എന്നത് . ദൈവം പറയുന്നത് എന്താണോ അതാണ് ആത്യന്തിമായ ശെരി എന്നും ദൈവം ആണ് ആത്യന്തികമായ ശെരി എന്നൊക്കെ പല ദൈവ വിശ്വാസികൾ പറയാറുണ്ട് . നമ്മൾ ഈ ബ്ലോഗിലൂടെ ആ ഒരു അവകാശവാദത്തെ ഒരു നാസ്തിക കാഴ്ചപ്പാടിലൂടെ കാണാൻ ആണ് ശ്രമിക്കുന്നത്
അതിനു മുൻപ് ചില വാക്കുകൾ അറിയാൻ ശ്രമിക്കാം
Moral Realism
ഈ ലോകത്തു വസ്തുനിഷ്ഠമായ ധാര്മികമത ഉണ്ടെന്ന കാഴ്ചപ്പാടിനെ ആണ് മോറൽ റിയലിസം എന്ന് വിളിക്കുന്നത് . ഓരോ മനസ്സുകളിൽ വരുന്ന അഭിപ്രായങ്ങൾക്ക് അപ്പുറം ആത്യന്തികമായി ശെരി തെറ്റുകൾ ഉണ്ടെന്ന് ഉള്ള കാഴ്ചപ്പാട് കൂടിയാണ് മോറൽ റിയലിസം .
ഉദാഹരണത്തിന് – “Rape എന്നത് ഒരു തെറ്റായ പ്രവൃത്തി ആണ് ” ,
ഇങ്ങനെ ഒരു പ്രസ്താവന കണ്ടാൽ ഒരു മോറൽ realist ഇന് ആത്യന്തികമായി ഈ പ്രസ്താവന ശെരിയാണ് എന്ന് പറയാൻ കഴിയും . ഇവിടെ എന്റെയോ നിങ്ങളുടെയോ അഭിപ്രായങ്ങൾക്ക് വില ഇല്ല എന്നതാണ് ഈ കാഴ്ചപ്പാട് നൽകുന്ന സന്ദേശം .
Non Theistic Moral Realism
മോറൽ റിയലിസം മനസ്സിലായാൽ non theistic moral realism എന്താണ് എന്ന് മനസ്സിലാക്കാൻ എളുപ്പം ആണ് .
ദൈവത്തിന് ഇതരമായി ( ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ) ആത്യന്തികമായ ശെരി തെറ്റുകൾ ഉണ്ടെന്ന് ഉള്ള കാഴ്ചപ്പാട് ആണ് ഇത് . ഒരു നാസ്തികന് ആത്യന്തികമായ ശെരി തെറ്റുകൾ പറയാൻ സാധിക്കില്ല എന്ന വാദത്തിനെ ദുർബലപ്പെടുത്തുന്ന ഒരു കാഴ്ചപ്പാട് കൂടിയാണ് ഇത് . നമ്മൾ ഇന്ന് ഈ ബ്ലോഗിലൂടെ ഈ കാഴ്ച്ചപ്പാടിനെ ഒന്ന് പഠിക്കാൻ ആണ് ശ്രമിക്കുന്നത്
Objective Morality without God
ദൈവം ഇല്ലെങ്കിൽ ആത്യന്തികമായ ശെരി തെറ്റുകളുടെ ആധാരം എന്താണ് അല്ലെങ്കിൽ അവയുടെ അടിത്തറ എന്താണ് എന്നായിരിക്കും ഒരു ദൈവ വിശ്വാസി ഉന്നയിക്കാൻ പോകുന്ന ചോദ്യങ്ങൾ. ഇതിന് രണ്ടു ഉത്തരങ്ങൾ ആണുള്ളത് .
ആദ്യ വഴി എന്നത് ഇങ്ങനെ ഉള്ള വസ്തുനിഷ്ഠമായ ശെരി തെറ്റുകളുടെ അടിസ്ഥാനം ദൈവം അല്ല എന്ന വാദമാണ് . നമ്മൾ ചരിത്രത്തിലേക്ക് നോക്കുമ്പോൾ പാശ്ചാത്യ ലോകത്തിലെ നവോത്ഥാന കാലഘട്ടം മുതൽ എത്തിക്‌സ് (ethics) എന്നത് ദൈവം അല്ലാത്ത പല അടിസ്ഥാനങ്ങൾ എടുത്തു വിശദീകരിക്കാൻ ആണ് മനുഷ്യർ ശ്രമിച്ചിട്ടുള്ളത് എന്ന് നമുക്ക് കാണാൻ കഴിയും.
ഒരു വലിയ പ്രസിദ്ധമായ ഉദാഹരണം Sam Harris ഇന്റെ കാഴ്ചപ്പാട് ആണ് . അദ്ദേഹം പറയുന്നത് വസ്തുനിഷ്ഠമായ ശെരി തെറ്റുകളുടെ ആധാരം മനുഷ്യന്റെ ക്ഷേമം (well being ) ആണ് എന്നാണ് . ആത്യന്തികമായ ശെരി തെറ്റുകൾ തീരുമാനിക്കപ്പെടേണ്ടത് മനുഷ്യകുലത്തിന്റെ ക്ഷേമത്തിനെ അടിസ്ഥാനമാക്കി ആയിരിക്കണം എന്നും , മനുഷ്യന്റെ ക്ഷേമത്തെ കുറിച്ചുള്ള ആശങ്കകൾ മാത്രമാണ് ബുദ്ധിപരമായി നമുക്ക് ധാർമ്മികതയ്ക്ക് വേണ്ടി എടുക്കാൻ പറ്റുന്ന ആധാരം എന്നുമാണ്

രണ്ടാമത്തെ വഴി എന്നത് വസ്തുനിഷ്ഠമായ ധാര്മികതക്ക് നിലനിൽക്കാൻ സ്വന്തമായി അല്ലാതെ വേറെ ഒരു ആധാരം വേണ്ട എന്ന കാഴ്ചപ്പാട് ആണ് .
( Objective Morality doesn’t need something outside of itself as a ground or foundation)
നമ്മൾ ഇവിടെ ഈ ഒരു കാഴ്ചപ്പാടിനെ കുറിച്ച് ആയിരിക്കും അറിയാൻ ശ്രമിക്കുന്നത്
Axioms are the foundations of reasoning.
നമ്മൾ ഏതൊരു അറിവ് എടുത്താലും അതിന്റെ വിശദീകരണങ്ങളിലേക്ക് പോകുമ്പോൾ അടിസ്ഥാനമപരമായി നമ്മൾ വിശദീകരണങ്ങൾ അവസാനിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തും . അവിടെ നമ്മൾ self evident ആയ True statements എടുക്കുന്നുണ്ട് എന്ന് കാണാം . ഇതിനെ നമ്മൾ axioms എന്ന് വിളിക്കുന്നു
ഉദാഹരണത്തിന് കണക്കിൽ 1 + 1 =2 എന്നത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിലേക് പോയാൽ അവസാനം നമ്മൾ എത്തുന്നത് ഒരു പറ്റം ഇനി വിശദീകരിക്കാൻ പറ്റാത്ത, സ്വന്തം നിലയിൽ തന്നെ true ആയി നിൽക്കുന്ന, irreducible ആയിട്ടുള്ള പ്രസ്താവനകളിൽ ആണ്
Refer Peano Axioms

ലോകത്തു ഇന്ന് നിലവിലുള്ള അറിവ് നേടാൻ ഉള്ള ഏതൊരു രീതി ശാസ്ത്രം എടുത്താലും അവയുടെ അടിസ്ഥാനം എന്നത് ഇങ്ങനെ ഉള്ള axioms ആണ് . അങ്ങനെ ആണെങ്കിൽ ഒബ്ജക്റ്റീവ് മൊറാലിറ്റി ഇങ്ങനെ നില നിൽക്കുന്ന ഒന്നാണ് എന്നു പറയാൻ ഒരു നാസ്തികന് യുക്തിഭദ്രമായ പറ്റും .
വിശദീകരണം എവിടെയെങ്കിലും അവസാനിക്കണം. തങ്ങൾക്കപ്പുറമുള്ള അടിസ്ഥാനമോ ആധാരമോ ഉറവിടമോ വിശദീകരണമോ ഇല്ലാത്ത ചില അടിസ്ഥാന സത്യങ്ങൾ ഉണ്ടായിരിക്കണം
ഇങ്ങനെ ആണെങ്കിൽ ചില കാര്യങ്ങൾ എന്നത് ആത്യന്തികമായ അനിവാര്യമായ ശെരി തെറ്റുകളാണ് എന്ന് ഒരു നാസ്തികന് ദൈവമില്ലാതെ പറയാൻ കഴിയും .( If God can exist as a foundation, why can’t moral axioms?)
What are those moral axioms?
അപ്പോൾ ഈ കാഴ്ചപ്പാടിൽ ആത്യന്തികമായി നില നിൽക്കുന്ന ധാർമ്മിക സത്യങ്ങൾ ഉണ്ട് . എന്നാൽ പിന്നെ അവയിൽ ചിലത് എന്തായിരിക്കും ? അത് moral epistemology ( മൊറാലിറ്റിയെ പറ്റിയുള്ള അറിവ് എങ്ങനെ നേടാം എന്ന ശാഖ ) യുടെ അടിയിൽ വരുന്നതാണ് . എന്നാലും മോറൽ ആക്‌സിയം ആവാൻ സാധ്യതയുള്ള ചില സ്ഥാനാർത്ഥികളെ പരിചയപ്പെടാൻ കഴിയും ,
ഉദാഹരണത്തിന് William Lane Craig പറയുന്നത് ഒരു നാസ്തികന് ഒരിക്കലും ഒരു റേപ്പ് തെറ്റാണ് എന്ന് പറയാൻ കഴിയില്ല എന്നാണ് . അതിന് മറുപടി ആയി Walter Sinnott-Armstrong കൊടുത്തത്
“What makes rape immoral is that rape harms the victim in terrible ways” [1] എന്നാണ് . അതായത് അകാരണമായി ഒരു വ്യക്തിക്ക് ഭയങ്കരമായ ഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നത് വസ്തുനിഷ്ഠമായി തന്നെ തെറ്റാണ് എന്നത് മേല്പറഞ്ഞ axiom ആവാൻ യോഗ്യത ഉള്ള ഒന്നാണ് .
ഉയർന്നു വരുന്ന വേറെ ഒരു വാദം എന്നത് നാസ്തികരുടെ മൊറാലിറ്റി എന്നത് വളരെ relaxed ആയിട്ടുള്ളതും undemanding ആയിട്ടുള്ളതും ആണെന്നാണ് . എന്നാൽ അത് അങ്ങനെ അല്ല . പീറ്റർ സിങ്ങർ എന്ന നാസ്തിക തത്വചിന്തകന്റെ ധാർമ്മിക കാഴ്ചപ്പാട് തുടങ്ങുന്നത് തന്നെ അധികം വിവാദപരമല്ലാത്ത കുറെ ധാർമികമായ പ്രസ്താവനകൾ വെച്ചാണ് .എന്നിട്ട് അദ്ദേഹം വാദിക്കാൻ ശ്രമിക്കുന്നത് വളരെ demanding ആയിട്ടുള്ള കുറെ ധാര്മികതയ്ക്ക് വേണ്ടിയാണ് .
അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ
- ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം എന്നിവയുടെ അഭാവം മൂലമുള്ള കഷ്ടപ്പാടുകളും മരണവും മോശമാണ്
- മോശമായ കാര്യങ്ങൾ തടയാൻ നമുക്ക് കഴിവ് ഉണ്ടെങ്കിൽ , അവ ചെയ്യുന്നതോട് കൂടി ധാർമ്മിക മൂല്യങ്ങൾ ഹനിക്കപ്പെടുന്നില്ലെങ്കിൽ നമ്മൾ അത് ചെയ്യാൻ ബാധ്യസ്ഥരാണ് [2 ]
- പട്ടിണിയുടെയോ മറ്റ് ദുരന്തങ്ങളുടെയോ ഫലമായി സംഭവിക്കുന്ന വലിയ കഷ്ടപ്പാടുകളിൽ നിന്ന് മോചനം നേടാൻ നമ്മൾ ധാർമികമായി മുഴുവൻ സമയവും പ്രവർത്തിക്കണം

ഇദ്ദേഹം പറയുന്ന മൊറാലിറ്റിയോട് യോജിക്കണം എന്നല്ല എന്റെ വാദം. ഒരു നാസ്തികന് വളരെ ഡിമാൻഡിങ് ആയിട്ടുള്ള വസ്തു നിഷ്ഠമായ ധാർമികത മുന്നോട്ട് വെക്കാൻ സാധ്യമല്ല എന്ന ദൈവ വിശ്വാസികളുടെ തെറ്റാണ് എന്ന് കാണിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത് . ഇത് ഒരു പ്രയാസവുമില്ല എന്ന് മാത്രമല്ല നാസ്തികന് ഇത് വളരെ യുക്തിഭദ്രമായി ചെയ്യാൻ കൂടി കഴിയുന്നു
Conclusion
ദൈവ വിശ്വാസത്തിൽ അടിസ്ഥാനപ്പെടുത്തി മാത്രമേ വസ്തു നിഷ്ഠമായ ധാർമികത സാധ്യമാകൂ എന്ന അവകാശവാദം തെറ്റാണ് എന്ന് കാണിക്കാൻ ആണ് ഞാൻ ഇവിടെ ശ്രമിച്ചത്.
എന്തായിരിക്കും ആ ആത്യന്തികമായ ശെരി തെറ്റുകൾ എന്നതിൽ തർക്കങ്ങൾ ഉണ്ടാകാം . എന്നാൽ വസ്തുനിഷ്ഠമായ ധാർമ്മികത ഉണ്ടെന്ന് ഒരു ദൈവത്തിൽ പോലും വിശ്വസിക്കാതെ തന്നെ നിലപാട് എടുക്കുന്നത് യുക്തിരഹിതമല്ല എന്നും ,
ദൈവത്തെയും മതത്തെയും ഉപേക്ഷിച്ചവർ സ്വപ്നം കാണുന്ന സന്തുഷ്ടമായ സമൂഹ സങ്കൽപ്പങ്ങൾ എത്തിപ്പെടാൻ പറ്റാത്തവയല്ല എന്നും കാണിക്കാൻ ആണ് ഞാൻ ഈ ബ്ലോഗിൽ ശ്രമിച്ചത് . അതിനാൽ തന്നെ അടുത്ത ഭാഗത്തിൽ നമ്മൾ ഈ ഒരു കാഴ്ചപ്പാടിനു എതിരെ വരുന്ന വാദങ്ങളും മറുപടികളും പരിശോധിക്കുന്നതാണ് .
References
[1] Craig, W. L. and W. Sinnott-Armstrong. 2004. God? A Debate Between a Christian and an Atheist (Oxford: Oxford University Press).
[2] Singer, P. 1972. ‘Famine, Affluence, and Morality’, Philosophy and Public Affairs 1/3, 229–243.
[3] Campbell, Richmond, “Moral Epistemology”, The Stanford Encyclopedia of Philosophy (Winter 2019 Edition), Edward N. Zalta (ed.), URL = https://plato.stanford.edu/archives/win2019/entries/moral-epistemology
[4] Wielenberg, Erik J. (2013). Atheism and Morality. In Stephen Bullivant & Michael Ruse (eds.), The Oxford Handbook of Atheism. Oxford University Press. pp. 89.
Leave a comment