സമ്പത് വ്യവ്യസ്ഥയിലെ സർക്കാർ ഇടപെടൽ വിനാശകരമോ?

മുഖ്യധാര ആഖ്യാനങ്ങളിൽ പ്രബലമായ വാദങ്ങളിൽ ഒന്ന് സമ്പത് വ്യവസ്ഥയിലെ ഗവണ്മെന്റ് ഇടപെടലുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും അവ സമ്പത് വ്യവസ്ഥയെ തന്നെ തകർക്കുമെന്നും ഉള്ളതാണ്. അതിനാൽ ഫ്രീ മാർക്കറ്റ് ആണ് ഇതിനുള്ള ഏക പോം വഴി എന്നും ഇന്ന് കാണുന്ന വിജയിച്ച എല്ലാ സമ്പത് വ്യവസ്ഥകളും സമ്പൂർണ്ണമായും ഫ്രീ മാർക്കറ്റ് നയങ്ങളിലൂടെയാണ് ഇന്നത്തെ നിലയിൽ എത്തിയതെന്നും ഉള്ളതാണ്. ഈ വാദത്തെ സിംഗപ്പൂർ എന്ന രാഷ്ട്രത്തിന്റെ സാമ്പത്തിക വിജയത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കാം. സിംഗപ്പൂരിൽ 90% ഭൂമിയുടെയും ഉടമസ്ഥത ഗവണ്മെന്റ്ന്…

Written by

മുഖ്യധാര ആഖ്യാനങ്ങളിൽ പ്രബലമായ വാദങ്ങളിൽ ഒന്ന് സമ്പത് വ്യവസ്ഥയിലെ ഗവണ്മെന്റ് ഇടപെടലുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും അവ സമ്പത് വ്യവസ്ഥയെ തന്നെ തകർക്കുമെന്നും ഉള്ളതാണ്. അതിനാൽ ഫ്രീ മാർക്കറ്റ് ആണ് ഇതിനുള്ള ഏക പോം വഴി എന്നും ഇന്ന് കാണുന്ന വിജയിച്ച എല്ലാ സമ്പത് വ്യവസ്ഥകളും സമ്പൂർണ്ണമായും ഫ്രീ മാർക്കറ്റ് നയങ്ങളിലൂടെയാണ് ഇന്നത്തെ നിലയിൽ എത്തിയതെന്നും ഉള്ളതാണ്. ഈ വാദത്തെ സിംഗപ്പൂർ എന്ന രാഷ്ട്രത്തിന്റെ സാമ്പത്തിക വിജയത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കാം.

സിംഗപ്പൂരിൽ 90% ഭൂമിയുടെയും ഉടമസ്ഥത ഗവണ്മെന്റ്ന് ആണ്. പൗരന്മാർക്കായി പാർപ്പിട സൗകര്യവും (public housing through Housing Development Board aka HDB) ഗവണ്മെന്റ് നൽകുന്നു. സിംഗപ്പൂർ ഗവണ്മെന്റ് Temasek Holdings (Private) Limited, GIC തുടങ്ങിയ കമ്പനികൾ മുഖാന്തിരം ബിസിനസ്സിൽ (investment)ഏർപ്പെടുകയും ചെയ്യുന്നു ഈ രണ്ട് കമ്പനികളുടെയും പൂർണ ഉടമസ്ഥത ഗവണ്മെന്റ് ന് തന്നെ(Ministry of Finance). Singtel, DBS Bank, GIC Real Estate, Singapore Airlines (partially owned) തുടങ്ങിയ കമ്പനികൾ ഇതിന്റെ ചില ഉപവിഭാഗങ്ങൾ ആണ് ഈ സംരംഭങ്ങൾ സിംഗപ്പൂരിന്റെ ആഭ്യന്തര ഉത്പാദനത്തിൽ ചെറുതല്ലാത്ത സംഭവന നൽകുന്നു. സിംഗപ്പൂരിന്റെ ഈ നയങ്ങൾ സാമ്പത്തിക ശാസ്ത്രത്തിലെ പ്രമുഖ വീക്ഷണങ്ങളായ ക്ലാസിക്കൽ ഇക്കണോമിക്സ്, ഓസ്ട്രിയൻ ഇക്കണോമിക്സ് എന്നിവയുമായി വൈരുദ്ധ്യത്തിലുള്ളതാണ് ഈ സിദ്ധാന്തങ്ങൾ അഭിപ്രായപ്പെടുന്നത് സമ്പത് വ്യവസ്ഥയിലെ ഗവണ്മെന്റ് ഇടപെടലുകളെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് സ്വതന്ത്ര വിപണിയെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് സാമ്പത്തിക പുരോഗതിക്ക് ഉള്ള ഏകമാർഗം എന്നാണ്. എന്നിരുന്നാലും ലോകത്തെ വിജയം കൈവരിച്ച സമ്പത് വ്യവസ്ഥകളിലോന്നായി മാറാൻ സിംഗപ്പൂരിന് സാധിച്ചു.

പ്രമുഖ സൗത്ത് കൊറിയൻ സാമ്പത്തിക വിദഗ്ധനും ഹർവാർഡ് യൂണിവേഴ്സിറ്റിയിലെ മുൻ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനുമായിരുന്ന ഹാ ജൂൺ ചാങ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത് ‘the Singapore problem’ എന്നാണ് കാരണം സാമ്പത്തിക ശാസ്ത്രത്തിലെ പ്രമുഖ വീക്ഷണങ്ങൾ സിംഗപ്പൂരിന്റെ ഈ സാമ്പത്തിക വിജയത്തെ പൂർണമായി വിശദീകരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തിലെ ഏതെങ്കിലും ഒരു സിദ്ധാന്തം സിംഗപ്പൂരിന്റെ സമ്പത് വ്യവസ്ഥയെ മുഴുവനായും വിശദീകരിക്കാൻ പര്യാപ്തമാണോ എന്നും അദ്ദേഹം ചോദിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സമ്പത് വ്യവസ്ഥ എന്നത് വളരെ സങ്കീർണമായ ഒന്നാണ് ഏതെങ്കിലും ഒരു വീക്ഷണം കൊണ്ട് എല്ലാ പ്രതിഭാസങ്ങളെയും വിശദീകരിക്കാൻ കഴിയില്ല. ഇത് സിംഗപ്പൂരിന്റെ മാത്രം വിജയഗാഥയല്ല തെക്ക് കിഴക്കൻ ഏഷ്യയിലെ വിജയിച്ച സമ്പത് വ്യവസ്ഥകൾ (ടൈഗർ ഇക്കോണമീസ്, ജപ്പാൻ) ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നടപ്പിലാക്കിയത് ഇതേ developmental model തന്നെയാണ്.

സാമ്പത്തിക പുരോഗതി, നഗര വികസനം, സാമൂഹികവും ജനസംഖ്യപരവുമായ നയങ്ങൾ, വ്യാവ്യസായിക പുരോഗതി, sovereign wealth ഫണ്ടുകൾ എന്നിവയിൽ എല്ലാം തന്നെ സിംഗപ്പൂർ ഗവണ്മെന്റ് ആസൂത്രണം (strategic state planning)നടത്തുന്നു. സാമ്പത്തിക ശാസ്ത്രത്തിലെ പ്രമുഖ വീക്ഷണങ്ങൾ പ്രകാരം ഇത് അനുവദനീയമല്ല കാരണം അവർ അനുമാനിക്കുന്നത് ഗവണ്മെന്റ് എന്നത് കാര്യക്ഷമത ഇല്ലാത്ത ഒന്നാണ് അതുകൊണ്ട് തന്നെ ആസൂത്രണത്തിന്റെ ഫലവും അത്തരത്തിലുള്ളതായിരിക്കും എന്നാണ് . സാമ്പത്തിക ശാസ്ത്ര സാഹിത്യത്തിലെ പല രചനകളിലും സിംഗപ്പൂരിന്റെ വിജയം ആഘോഷിക്കപെടുകയും എന്നാൽ ആ വിജയത്തിൽ സ്റ്റേറ്റ് ന്റെ പങ്കിനെ തമസ്കരിക്കുകയും ചെയ്തിട്ടുണ്ട് യഥാർത്ഥത്തിൽ സ്വതന്ത്ര വിപണിയുടെയും ഗവണ്മെന്റ് ഇടപെടലുകളുടെയും ആകെ തുകയാണ് സിംഗപ്പൂർ(mixed economy). അവിടുത്തെ സമ്പത് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിൽ ഗവണ്മെന്റ് ന് വളരെ പ്രധാനപെട്ട റോൾ ഉണ്ട്. Deng Xiaoping ന്റെ നേതൃത്വത്തിൽ ചൈനയിൽ നടന്ന സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ഒരു തരത്തിൽ പ്രചോദനമായത് സിംഗപ്പൂരിന്റെ വിജയിച്ച നയങ്ങളാണ്.സിംഗപ്പൂരിന്റെ വിജയം സൂചിപ്പിക്കുന്നത് the secret to prosperity is not dogmatism but pragmatism എന്നതാണ്. അതെ പ്രയോഗികതയിൽ ഊന്നിയ സിംഗപ്പൂരിന്റെ നയങ്ങളാണ് അവരുടെ വിജയത്തിനാധാരം.

“We are pragmatists. We don’t stick to any ideology. Does it work? Let’s try it, and if it does work, fine let’s continue it. If it doesn’t work, toss it out, try another one. We are not enamored with any ideology”.Lee Kuan Yew (Founding father & The first prime minister of Singapore)

Leave a comment