നിരീശ്വരവാദത്തിന് എന്തെങ്കിലും വാദം മുന്നോട്ട് വെക്കാൻ ഉണ്ടോ?

ആമുഖം നിരീശ്വരവാദം എന്നാൽ ഈശ്വരൻ ഉണ്ടെന്ന വാദത്തിന്റെ നിരാകരണമാണ് (a : theism ). നിരീശ്വരവാദികൾ ഇനിപ്പറയുന്ന ചില അല്ലെങ്കിൽ എല്ലാ അവകാശവാദങ്ങളും ഉന്നയിക്കുന്നവരാണ് : ഈശ്വര വിശ്വാസം  false claim ആണ്.  ഈശ്വര വിശ്വാസം അവിശ്വസനീയമാണ്; (Unbelievable) ഈശ്വര വിശ്വാസം യുക്തിസഹമായി സ്വീകാര്യമല്ല; (Logically unacceptable) ഈശ്വര വിശ്വാസം ധാർമ്മികമായി സ്വീകാര്യമല്ല (Morally unacceptable) നിരീശ്വരവാദത്തിന് മൂന്ന് രീതിയിൽ ആണ് വാദങ്ങൾ ഉള്ളത്. Direct arguments – ഈശ്വരവിശ്വാസം സ്വന്തം നിബന്ധനങ്ങളിൽ പരാജയപ്പെടുന്നു എന്ന് കാണിക്കാൻ ശ്രമിക്കുന്ന…

ആമുഖം

നിരീശ്വരവാദം എന്നാൽ ഈശ്വരൻ ഉണ്ടെന്ന വാദത്തിന്റെ നിരാകരണമാണ് (a : theism ).

നിരീശ്വരവാദികൾ ഇനിപ്പറയുന്ന ചില അല്ലെങ്കിൽ എല്ലാ അവകാശവാദങ്ങളും ഉന്നയിക്കുന്നവരാണ് :

  • ഈശ്വര വിശ്വാസം  false claim ആണ്. 
  • ഈശ്വര വിശ്വാസം അവിശ്വസനീയമാണ്; (Unbelievable)
  • ഈശ്വര വിശ്വാസം യുക്തിസഹമായി സ്വീകാര്യമല്ല; (Logically unacceptable)
  • ഈശ്വര വിശ്വാസം ധാർമ്മികമായി സ്വീകാര്യമല്ല (Morally unacceptable)

നിരീശ്വരവാദത്തിന് മൂന്ന് രീതിയിൽ ആണ് വാദങ്ങൾ ഉള്ളത്.

  1. Direct arguments – ഈശ്വരവിശ്വാസം സ്വന്തം നിബന്ധനങ്ങളിൽ പരാജയപ്പെടുന്നു എന്ന് കാണിക്കാൻ ശ്രമിക്കുന്ന വാദങ്ങൾ ആണ് നിരീശ്വരവാദത്തിന് ഉള്ള  ഡയറക്റ്റ് വാദങ്ങൾ
  1. Indirect arguments – ഈശ്വരവിശ്വാസത്തിന് എതിരെ നിൽക്കുന്ന ലോകവീക്ഷണങ്ങൾ ശെരി ആണെന്ന് കാണിക്കുന്ന വാദങ്ങൾ.  ഈശ്വര വിശ്വാസത്തിന് പകരം മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ശെരി ആണെന്ന് കാണിക്കുന്നതോട് കൂടി ഈശ്വരവിശ്വാസം തെറ്റാണ് എന്ന് വരും. അങ്ങനെ ഉള്ള വാദങ്ങളെ ആണ് indirect arguments എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന് naturalism ശെരി ആണ് എന്ന് ഉള്ള വാദങ്ങൾ 
  1. Comparative arguments – ഈശ്വരവിശ്വാസവും അതിനു എതിരെ നിൽക്കുന്ന ലോകവീക്ഷണവും തമ്മിൽ compare ചെയ്യുമ്പോൾ സൈദ്ധാന്തിക മേധാവിത്വം ( theoretical superiority ) ഈശ്വരവിശ്വാസത്തിന് ഇല്ല എന്ന വാദങ്ങൾ നിരീശ്വരവാദത്തിന് ഉള്ള comparative വാദങ്ങൾ ആയി മാറും.

ദൈവത്തിന്റെ സവിശേഷതകൾ (Properties of God)

നമ്മൾ ദൈവം ഉണ്ടെന്ന് അംഗീകരിച്ചാൽ ദൈവത്തിന്റ പല ഗുണങ്ങൾ ഉള്ളതായി അംഗീകരിക്കേണ്ടത് ഉണ്ട് :

  • Essential omniscience
  • Essential omnipotence
  • Essential perfect goodness
  • Necessary existence
  • Essential simplicity
  • Essential impassibility
  • Essential perfect libertarian freedom
  • Essential consciousness
  • Essential personality
  • Essential foreknowledge etc 

Direct Arguments :

Direct argument വഴി ഒരു നിരീശ്വരവാദി ശ്രമിക്കുന്നത് നിരീശ്വരവാദം ആളുകൾ സ്വീകരിക്കണം എന്നല്ല, മറിച്ചു ഈശ്വരവിശ്വാസം സ്വയം പരാജയപ്പെടുന്നു എന്ന് കാണിക്കാൻ ആണ്. മുകളിൽ പറഞ്ഞ ഗുണങ്ങൾ വെച്ച് ഉള്ള ദൈവ സങ്കൽപ്പങ്ങൾ നിരാകരിക്കാൻ ഉള്ള വാദങ്ങൾ ആണ് direct arguments ശ്രമിക്കുന്നത്.

അവയിൽ ചിലത് ഡിസ്‌കസ് ചെയ്യാം

1. ഈശ്വരവിശ്വാസം യുക്തിപരമായ പൊരുത്തക്കേടുകൾ ഉള്ളതാണ് (Logically Inconsistent)

പല തത്ത്വചിന്തകരും ഈ ഈശ്വരവിശ്വാസത്തിന്റെ  പ്രത്യേക പതിപ്പുകൾ യുക്തിസഹമായി പൊരുത്തക്കേടുള്ളതാണെന്ന് വാദിച്ചിട്ടുണ്ട്. 

മുകളിൽ പറയുന്ന ഗുണങ്ങൾ എല്ലാം കൂടി ചേരുമ്പോൾ അല്ലെങ്കിൽ ചിലത് ചേരുമ്പോൾ അല്ലെങ്കിൽ ചില ഗുണങ്ങൾ always result in logical contradictions എന്ന arguments ഒരു നിരീശ്വരവാദിക്ക് മുന്നോട്ട് വെക്കാൻ കഴിയും.

ഉദാഹരണത്തിന് Jordan howard Sobel തന്റെ Logic and Theism: Arguments for and against Beliefs in God എന്ന പുസ്തകത്തിൽ essential omnipotence എന്നത് സാധ്യമല്ല എന്ന് ലോജിക്കലി തെളിയിക്കുന്നുണ്ട് .

The Incomplete Universe: Totality, Knowledge and Truth Cambridge എന്ന പുസ്തകത്തിൽ Patrick Grim , essential omniscience സാധ്യമല്ല എന്ന് വാദിക്കുന്നുണ്ട് 

ഒന്നിനും essentially omnipotent and essentially perfect good എന്ന കോമ്പിനേഷൻ ഒരിക്കലും ഒരുമിച്ചു നിലനിൽക്കില്ല എന്ന് വാദിക്കുന്നവരുണ്ട്. (Omnipotence and God’s Ability to Sin, by Pike )

essentially perfect libertarian freedom and essentially perfect good എന്നത് അസാധ്യമാണ് എന്ന് വാദിക്കുനന്നവരുണ്ട് (‘Omnipotence and God’s Ability to Sin)

ഇങ്ങനെ ഉള്ള വാദങ്ങളെ ഈശ്വരവിശ്വാസി എതിർക്കുന്നത് നിങ്ങൾ എടുക്കുന്ന definitions ശെരി അല്ല എന്ന രീതിയിലാണ് ….

2. ഈശ്വരവിശ്വാസം അസാധ്യമാണ്

ചില തത്വചിന്തകർ വാദിക്കുന്നത് ഈശ്വരവിശ്വാസം യുക്തിപരമായ പൊരുത്തക്കേടുകൾ ഉള്ളതല്ലായിരിക്കാം എന്നാൽ metaphysically impossible ആണെന്ന് ആണ് .

causation, laws of nature, space, time and knowledge എന്നിവയെ പറ്റിയുള്ള ഇന്നുള്ള നമ്മുടെ ഏറ്റവും മികച്ച philosophical and physical അറിവുകളെ വെച്ച് നോക്കുമ്പോൾ ദൈവം ഉണ്ടായിരുന്നു എങ്കിൽ ചില എപിസ്‌റ്റമോളജിക്കലും (ജ്ഞാനശാസ്ത്രം),   മെറ്റാഫിസിക്കലും (അസ്തിത്വം, അറിവ്, ഐഡന്റിറ്റി, സമയം, സ്ഥലം തുടങ്ങിയ അമൂർത്ത ആശയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ആദ്യ തത്വങ്ങൾ കൈകാര്യം ചെയ്യുന്ന തത്ത്വചിന്തയുടെ ശാഖ) ആയ  അവസ്ഥകൾ ഇവിടെ ഉണ്ടാകണമെന്ന് ആണ് 

Evan Fales തന്റെ Divine Intervention: Metaphysical and Epistemological Puzzles എന്ന കൃതിയിൽ വാദിക്കുന്നത്  ഇപ്പോഴത്തെ ഈ metaphysical and epistemological conditions  വെച്ച് ദൈവം എന്ന ഒരു അസ്ഥിത്വം സാധ്യമല്ല എന്നാണ് …

3. ഈശ്വരവിശ്വാസം അറിയപ്പെടുന്ന വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല

ഇപ്പോൾ ഉള്ള ചില അറിവുകൾ ഈശ്വരവിശ്വാസത്തിന് എതിരെ പ്രവർത്തിക്കുന്നു എന്ന വാദങ്ങൾ ഒരുപാട് ഉണ്ട് ..

ലോകത്ത് തിന്മ (evil ) ഉണ്ട് എന്നും ,മനുഷ്യർ കാരണം ഉണ്ടാകുന്ന തിന്മ ഉണ്ട് എന്നും(moral evil ) ,  ദൈവ വിശ്വാസം obvious അല്ല എന്നും , എല്ലാവര്ക്കും ദൈവ വിശ്വാസം ഇല്ല എന്നും ഒക്കെ ഉള്ള വസ്തുതകൾ നമുക്ക് മുന്നിൽ ഉണ്ട് . ഈ വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ഉള്ള arguments നിരീശ്വരവാദികൾക്ക് ഉണ്ട് ..

ദൈവം ഉണ്ടായിരുന്നെങ്കിൽ, 

എല്ലാവരും എപ്പോഴും സ്വതന്ത്രമായി  തന്നെ  ദൈവം തിരഞ്ഞെടുക്കുന്ന ഒരു ലോകം ആയിരിക്കണം ഇതെന്നു വാദമുണ്ട് (Mackie, J. (1955) ‘God and Omnipotence’).

ദൈവം ഉണ്ടായിരുന്നുവെങ്കിൽ, ദൈവം ദൈവത്തിന്റെ അസ്തിത്വം  എല്ലാവർക്കും കൂടുതൽ വ്യക്തമാക്കുമായിരുന്നു (Schellenberg, J. (1993) Divine Hiddenness and Human Reason)

ദൈവം ഉണ്ടായിരുന്നുവെങ്കിൽ, മരിക്കുന്നതിനുമുമ്പ് എല്ലാ മനുഷ്യരും ദൈവത്തിൽ വിശ്വസിക്കുമായിരുന്നു  (Drange, T. (1998) Non‐Belief and Evil Amherst)

4. അറിയപ്പെടുന്ന വസ്തുതകൾ വെച്ച് നോക്കുമ്പോൾ ഈശ്വരവിശ്വാസം സത്യം ആവാൻ ഉള്ള സാധ്യത കുറവാണ്

ഇനി നമ്മൾ നോക്കാൻ പോകുന്നത് അറിയപ്പെടുന്ന വസ്തുതകൾ നോക്കുമ്പോൾ ഈശ്വരവിശ്വാസം ശെരി ആകാൻ ഉള്ള സാധ്യത വളരെ കുറവാണ് എന്ന വാദങ്ങളാണ് 

ദൈവം ഉണ്ടായിരുന്നുവെങ്കിൽ, ദൈവം മനുഷ്യർക്ക്  വളരെ നിസ്സാരമായ പ്രദേശം നൽകിക്കൊണ്ട്  ഒരു പ്രപഞ്ചം സൃഷ്ടിക്കുമായിരുന്നു എന്ന സാധ്യത കുറവാണ് (Everitt, N. (2004) The Non‐Existence of God London). 

ദൈവം ഉണ്ടായിരുന്നുവെങ്കിൽ ദൈവം മനുഷ്യരെപ്പോലെ ഏറ്റവും ഉയർന്ന നിലവാരത്തേക്കാളും ഗുണനിലവാരത്തേക്കാളും കുറവ് ഉള്ള  ജീവികളെ സൃഷ്ടിക്കുമായിരുന്നു എന്ന സാധ്യത കുറവാണ് 

 (Dawkins, R. (1986) The Blind Watchmaker). 

ദൈവം ഉണ്ടായിരുന്നുവെങ്കിൽ, ദൈവം ഇന്ദ്രിയജീവികളിൽ നമ്മൾ ഈ കാണുന്ന  വേദനയുടെയും ആനന്ദത്തിന്റെയും വിതരണമുള്ള ഒരു ലോകം സൃഷ്ടിക്കുമായിരുന്നു എന്ന സാധ്യത കുറവാണ്  (Draper, P. (1989) ‘Pain and Pleasure: An Evidential Problem for Theists’).

5. ദൈവ വിശ്വാസം  ധാർമ്മികമായി നിന്ദ്യമാണ്

 ഈശ്വര വിശ്വാസം മുന്നോട്ട് വെക്കുന്ന ദൈവത്തിന്റെ ഗുണങ്ങൾ നോക്കിയാൽ ചില വാദങ്ങൾ മുന്നോട്ട് വെക്കാൻ സാധിക്കും , അവയിൽ ചിലത് 

compatiblist  freedom (ഫ്രീ വില്ലും ഡിറ്റർമിനിസവും   പരസ്പരം പൊരുത്തപ്പെടുന്നതാണെന്നും യുക്തിപരമായി  രണ്ടിലും വിശ്വസിക്കാൻ കഴിയുമെന്നും ഉള്ള വിശ്വാസമാണ് compatibilism .) 

മാത്രമാണ് സാധ്യമായ ഒരേയൊരു സ്വാതന്ത്ര്യം. എന്നാൽ ഒരാളുടെ വിശ്വാസങ്ങളും ആഗ്രഹങ്ങളും തിരഞ്ഞെടുക്കുന്ന ഒരു കാരണക്കാരനായ ഒരു  ഏജന്റ് ഉണ്ടെങ്കിൽ അനുയോജ്യമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കുക അസാധ്യമാണ്. അതിനാൽ നിങ്ങൾ ദൈവത്തിന്റെ സൃഷ്ടികളിൽ ഒരാളാണെങ്കിൽ നിങ്ങൾ സ്വതന്ത്രരാകുന്നത് അസാധ്യമാണ്. എന്നാൽ സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ട ഒരു ധാർമ്മിക നന്മയാണ്. അതിനാൽ ദൈവത്തിന്റെ അസ്തിത്വം ധാർമ്മികമായി അഭികാമ്യമല്ല .

നമ്മുടെ സ്വാതന്ത്ര്യത്തിനും നമ്മുടെ സ്വാതന്ത്ര്യം സാധ്യമാക്കുന്ന കാര്യങ്ങൾക്കും  ദൈവത്തിന്റെ അസ്തിത്വം ഇല്ലാതിരിക്കുന്നത്  ആവശ്യമാണ്

(Kahane, G. (2011) ‘Should we want God to Exist?’)

Some Arguments that work with certain philosophical standpoints

1. Theism is meaningless

ഫിലോസഫിയുടെ  ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിൽ, ദൈവശാസ്ത്രം അർത്ഥവത്തായ ഒരു സിദ്ധാന്തമല്ലെന്ന് വാദിക്കാൻ ശ്രമിച്ച തത്ത്വചിന്തകർ ഉണ്ടായിരുന്നു. ഉദാഹരണം Ayer . 

‘അതിരുകടന്ന ദൈവം ഉണ്ട്’ എന്ന വാക്യത്തിന് ‘അക്ഷരാർത്ഥത്തിൽ പ്രാധാന്യമില്ല’  എന്ന് Ayer  അവകാശപ്പെടുന്നു. ഈ വാചകം -കുറഞ്ഞത് ഒരു ദൈവമെങ്കിലും ഉണ്ട് – അക്ഷരാർത്ഥത്തിൽ യാതൊരു പ്രാധാന്യവുമില്ല, അയ്യർ രണ്ട് കാര്യങ്ങൾ പറയുന്നു: 

ആദ്യം, ഈ വാചകം ഒരു വിശകലന സത്യമല്ല – അതായത് അത് രചിച്ചിരിക്കുന്നത് analytical truths  ഇനെ അടിസ്ഥാനപ്പെടുത്തി അല്ല 

രണ്ടാമതായി, അതിന്റെ സത്യമോ അസത്യമോ നിർണ്ണയിക്കാൻ പ്രസക്തമായ യഥാർത്ഥ അല്ലെങ്കിൽ സാധ്യമായ നിരീക്ഷണങ്ങളില്ല.

Ayer ഇന്റെ  വീക്ഷണത്തോട് ഉള്ള  ഉത്സാഹം ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടങ്ങൾ മുതൽ പൂർണ്ണമായും ഇല്ലാതായിട്ടുണ്ട് . 

Mitchell, B. (1958) Faith and Logic, 

Diamond, M. and Lizenbury, T. (eds.) (1975) The Logic of God,

 എന്ന കൃതികളിൽ  Ayerന്  അംഗീകാരം ലഭിച്ചെങ്കിലും , താഴെ പറയുന്ന 

Nielsen, K. (1971) Contemporary Critiques of Religion 

Nielsen, K. (1982) An Introduction to Philosophy of Religion 

Nielsen, K. (1985) Philosophy and Atheism Buffalo

Martin, M. (1990) Atheism: A Philosophical Justification

എന്ന കൃതികൾ  കഴിഞ്ഞു  വന്ന തത്ത്വചിന്തകരിൽ  ‘ഒരു ദൈവമെങ്കിലും ഉണ്ട്’ എന്ന വാക്യത്തിന് അക്ഷരാർത്ഥത്തിൽ പ്രാധാന്യമില്ല എന്ന കാഴ്ചപ്പാട് എടുക്കുന്നവരെ കണ്ടെത്താൻ പ്രയാസമാണ് 

2. Theism is incoherent

Wittgensteinian പറയുന്ന linguistic നിയമങ്ങൾ പ്രകാരം ഭാഷ എന്നത് ലോകത്തുള്ള facts represent ചെയ്യണം എന്ന് പറയുന്നു . ആ ഒരു വീക്ഷണത്തിൽ ഒരു പാട് philosophers അവകാശപ്പെടുന്നത്  അമാനുഷിക ശക്തികൾ  പ്രകൃതിയുടെ മേൽ ശക്തി പ്രയോഗിക്കുന്ന എന്ന്  സ്ഥിരീകരിക്കുന്നത്, ‘വ്യാഖ്യാനരഹിതമാണ്’ അല്ലെങ്കിൽ സാധാരണ ഭാഷാപരമായ ധാരണയുടെ നിയമങ്ങളെ അപമാനിക്കുന്നു.

സ്ഥലകാലത്തിന് അപ്പുറം ഉള്ള മാറ്റമില്ലാത്ത ഒന്ന് എന്തോ ചെയ്യുന്നു എന്നത് incoherent  ആണ്

(Rundle, B. (2004) Why There is Something rather than Nothing )

എന്നാൽ ഭാഷ എന്നത് ഫിലോസഫിയിൽ ഇങ്ങനെ അല്ല പ്രവർത്തിക്കുന്നത് എന്ന ഒരു സമകാലിക സമവായം ഫിലോസോഫേർസ് തമ്മിൽ ഉള്ളത് കൊണ്ട് Wittgensteinian കാഴ്ച്ചപ്പാട് ദൈവ അസ്തിത്വത്തിന് എതിരെ അധികം ആരും ഉപയോഗിക്കാറില്ല 

Concluding Direct Arguments

നിരീശ്വരവാദത്തിനായുള്ള നേരിട്ടുള്ള വാദങ്ങളെക്കുറിച്ചുള്ള ഈ അധ്യായം  വളരെ ചുരുക്കത്തിൽ ആണ് നമ്മൾ ഇവിടെ പറയാൻ ശ്രമിച്ചത് , കൂടാതെ നിരീശ്വരവാദത്തിനുള്ള അക്കാദമിക്ക് ലോകത്ത്  നിലനിൽക്കുന്ന വിശാലമായ വ്യാഖ്യാനങ്ങളെ എല്ലാം തന്നെ നമ്മൾക്കു  ഇതിൽ  പറയാൻ കഴിഞ്ഞിട്ടില്ല.

അവസാനമായി , ചില പരാമർശങ്ങൾ അർഹിക്കുന്ന ഒരു വഴി കൂടി ഉണ്ട്

അസ്തിത്വ ക്ലെയിമുകൾക്കെതിരെ നിലകൊള്ളണം എന്ന്  ചില ആളുകൾ കരുതുന്നു. ഉദാഹരണത്തിന്, തെളിവുകൾ പരിശോധിക്കുന്നതിനുമുമ്പ്, പ്ലൂട്ടോയ്ക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ ചൈന ടീപോട്ട് ഇല്ലെന്ന ഉറച്ച അനുമാനമെടുക്കണം എന്ന്  അത്തരം ആളുകൾ കരുതുന്നു.

അത് ശരിയായ ഒരു രീതി ആണെങ്കിൽ , നിരീശ്വരവാദത്തിന് ഒരു നല്ല വാദം ഉണ്ടാക്കാൻ ഒരാൾക്ക് വേണ്ടത് ദൈവ അസ്തിത്വത്തിന്  നൽകാൻ കഴിയുന്ന എല്ലാ വാദങ്ങൾക്കും നല്ല എതിർപ്പുകൾ ഉണ്ടാക്കുക എന്നതാണ്.

ദൈവ അസ്തിത്വത്തിന്  ഒരു വാദവും വിജയിച്ചില്ലെങ്കിൽ , നിലനിൽക്കുന്ന അവകാശവാദത്തിനെതിരായ  അനുമാനം ആരംഭിക്കുന്നു, നിരീശ്വരവാദത്തെ അംഗീകരിക്കാൻ ഒരാൾക്ക് നല്ല കാരണമുണ്ട് എന്നും വരുന്നു 

(Oppy, G. (2006) Arguing about Gods)

തീർച്ചയായും, മുകളിൽ പറഞ്ഞ എല്ലാ വാദങ്ങൾ വിജയിക്കുമോ എന്നതിന് ഒരു തീർപ്പ് ആയിട്ടില്ല .ഇവയുടെ വിശദമായ പരിശോധന ഈ ബ്ലോഗിൽ നമ്മൾ ഇപ്പോൾ ചെയ്യുന്നില്ല 

അടുത്ത ഒരു ബ്ലോഗ്ഗിൽ comparative arguments എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പറയുന്നതാണ് .

3 responses

  1. നിരീശ്വരവാദത്തിന് എന്തെങ്കിലും വാദം മുന്നോട്ട് വെക്കാൻ ഉണ്ടോ ? – തുടർച്ച | Reductio avatar

    […] കഴിഞ്ഞ അധ്യായത്തിൽ നിരീശ്വരവാദത്തിന് പ്രത്യക്ഷത്തിൽ ഉള്ള വാദങ്ങളെ പറ്റിയുള്ള ഒരു ആമുഖം ആണ് ഞാൻ നൽകിയത് . […]

    Like

  2. uvaispulisseri avatar
    uvaispulisseri

    മാഷാ അല്ലാഹ്. കുട്ടിക്ക്‌ ഖൈറും ബർകത്തും ഏകല്ലാഹ്

    Liked by 1 person

  3. […] കഴിഞ്ഞ അധ്യായത്തിൽ നിരീശ്വരവാദത്തിന് പ്രത്യക്ഷത്തിൽ ഉള്ള വാദങ്ങളെ പറ്റിയുള്ള ഒരു ആമുഖം ആണ് ഞാൻ നൽകിയത് . […]

    Like

Leave a reply to നിരീശ്വരവാദത്തിന് എന്തെങ്കിലും വാദം മുന്നോട്ട് വെക്കാൻ ഉണ്ടോ ? – തുടർച്ച | Reductio Cancel reply